അവസാന നിമിഷം അര്‍ജന്റീനയുടെ മാന്ത്രികത; സ്വിറ്റ്‌സര്‍ലൻഡിനെ തകര്‍ത്ത് സെമിഫൈനലില്‍; തുടര്‍ച്ചയായ രണ്ടാം തവണയും മുന്നേറ്റം…

Estimated read time 1 min read

അവസാന നിമിഷം അര്‍ജന്റീനയുടെ മാന്ത്രികത; സ്വിറ്റ്‌സര്‍ലൻഡിനെ തകര്‍ത്ത് സെമിഫൈനലില്‍; തുടര്‍ച്ചയായ രണ്ടാം തവണയും മുന്നേറ്റം

ലോകഫുട്ബോളിലെ നിലവിലെ ചാമ്പ്യന്മാർ ഒരിക്കല്‍ കൂടി തങ്ങളുടെ ആധിപത്യം ഉറപ്പിക്കുന്നു.

കാൻസാസ് സിറ്റിയില്‍ നടന്ന ആവേശകരമായ ക്വാർട്ടർ ഫൈനലില്‍ എക്സ്ട്രാ ടൈമില്‍ അല്‍വാരസും ലൗട്ടാരോ മാർട്ടിനസും നേടിയ ഗോളില്‍ ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു അർജന്റീന സെമിഫൈനലിലേക്ക് നടന്നത്..

പത്തുപേരുമായി ചുരുങ്ങിയ സ്വിസ് പടയ്ക്കെതിരെ അവസാന നിമിഷം വരെ പൊരുതിയാണ് മെസ്സിയും സംഘവും സെമി ബർത്ത് ഉറപ്പിച്ചത്. എന്നാല്‍ രണ്ടാം പകുതിയില്‍ അറുപത്തിയേഴാം മിനിറ്റില്‍ സ്വിറ്റ്സർലാൻഡിന് വേണ്ടി ഡാൻൻഡോയെ സമനില ഗോള്‍ നേടി.

എഴുപത്തിരണ്ടാം മിനിറ്റില്‍ സ്വിസ് താരം ബ്രീത് എംബോളോ രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായതോടെ സ്വിറ്റ്‌സർലൻഡ് പൂർണ്ണമായും പ്രതിരോധത്തിലായി. തുടർന്ന് പത്തുപേരുമായി ചുരുങ്ങിയ സ്വിസ് പ്രതിരോധമതിലിനെ തകർക്കാൻ അർജന്റീന വിയർത്ത കാഴ്ചയാണ് കണ്ടത് .

ഒടുവില്‍ 112-ാം മിനിറ്റില്‍ സ്വിസ് പ്രതിരോധം തകർത്ത് ഹൂലിയൻ അല്‍വാരസ് അർജന്റീനയ്ക്ക് വിജയഗോള്‍ സമ്മാനിച്ചു. കളി തീരാൻ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ലൗത്താരോ മാർട്ടിനസ് കൂടി സ്കോർ ചെയ്തതോടെ അർജന്റീനയുടെ വിജയം പൂർണ്ണമായി.

തുടർച്ചയായ മൂന്നാം മത്സരത്തിലാണ് അർജന്റീന അവസാന നിമിഷം ഗോള്‍ നേടി വിജയിക്കുന്നത്. നിലവിലെ ചാമ്പ്യന്മാർ ഇതോടെ തുടർച്ചയായി രണ്ടാം തവണയും സെമിഫൈനലിലേക്ക് പ്രവേശിച്ചു. കരുത്തരായ ഇംഗ്ലണ്ടാണ് സെമിയില്‍ അർജന്റീനയുടെ എതിരാളികള്‍.

+ There are no comments

Add yours