ഗുരുഗ്രാം: ടെന്നീസ് താരം രാധിക യാദവിനെ പിതാവ് വെടിവച്ച് കൊലപ്പെടുത്തിയ കേസി ൽ അടിമുടി ദുരൂഹതയെന്ന് അന്വേഷണ സം ഘം. രാധിക ടെന്നീസ് അക്കാദമി നടത്തുന്ന തിനെ ചൊല്ലിയുള്ള തർക്കങ്ങളാണ് കൊല പാതകത്തിലേക്ക് നയിച്ചതെന്നാണ് പിതാവി ന്റെ മൊഴി.
എന്നാൽ കൊലയ്ക്കു പിന്നിൽ മറ്റു കാരണ ങ്ങൾ ഉണ്ടോയെന്ന അന്വേഷണത്തിലാണ് പോലീസ്. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയെ ചൊല്ലി കൊലപാതകം നടന്ന ദിവസം പിതാവും രാധികയും തമ്മിൽ തർ ക്കം നടന്നിരുന്നു. എന്നാൽ മകളെ കൊലപ്പെ ടുത്തിയതിന് പിന്നിലെ കാരണമിതല്ലെന്ന് പി താവ് ദീപക് യാദവ് മൊഴി നൽകിയിരുന്നു.
കൊലപാതക സമയത്ത് വീട്ടിലുണ്ടായിരുന്ന രാധികയുടെ അമ്മ ഇതുവരെ പോലീസിന് മൊഴി നൽകിയിട്ടില്ല. ഇതും കൊലപാതക ത്തിലെ ദുരൂഹത വർധിപ്പിക്കുന്നു. അമ്മയു ടെ പിറന്നാൾ ദിവസം ഭക്ഷണം ഉണ്ടാക്കുന്ന തിനിടെയാണ് രാധിക യാദവിനെ അച്ഛൻ ദീ പക് യാദവ് വെടിവെച്ച് കൊന്നത്.




+ There are no comments
Add yours