നടൻ സാഗർ സൂര്യ അപകടത്തിൽപ്പെട്ടു!
‘പ്രകമ്പനം’ സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ സാഗർ സൂര്യ അപകടത്തിൽപ്പെട്ടു. ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് താരത്തിന് പരിക്കേറ്റത്. ആദ്യ ഷെഡ്യൂൾ പൂർത്തിയാകാനിരിക്കാണ് അപകടം. പ്രാഥമിക ചികിത്സയ്ക്കായി സാഗറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാഗർ സൂര്യ, ഗണപതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിജേഷ് പാണത്തൂരാണ് ഈ ഹൊറർ-കോമഡി എന്റർടെയ്‌നർ സംവിധാനം ചെയ്യുന്നത്.




+ There are no comments
Add yours