
ആറ്റുകാൽ ഭഗവതി അമ്മൻ ഫിലിംസിന്റെ ബാന്നറിൽ എസ്. വിജയകുമാർ നിർമിക്കുകയും ശ്രീ ബിബിൻ ബാബു സംവിധാനം ചെയ്യുകയും ചെയ്യുന്ന പുതിയ തമിഴ് ചിത്രം അരിസി കൊമ്പന്റെ പൂജാ കർമ്മം തിരുവനന്തപുരം സത്യൻ മെമ്മോറിയൽ ഹാളിൽ വച്ചു ഭംഗിയായി പൂർത്തിയായി…
പ്രശസ്ത സംവിധായകൻ ടി എസ് സുരേഷ് ബാബു
പ്രശസ്ത നിർമ്മാതാവ് കല്ലിയൂർ ശശി
കെ സുനിൽകുമാർ അബ്കാരി ക്ഷേമ ബോർഡ് ചെയർമാൻ
ഡോക്ടർ ആർ എസ് പ്രദീപ്
സംവിധായകൻ രാധാകൃഷ്ണൻ പള്ളത്
സംവിധായകൻ സാജു എസ് ദാസ്
എന്നിവർ ആശംസകൾ അറിയിച്ചു

ഛായാഗ്രഹണം : വീ. ഗാന്ധി, തിരക്കഥ : കടയൽ സത്യരാജ്, സംഗീതം : ബിനീഷ് ബാലകൃഷ്ണൻ,
ചലച്ചിത്ര സംയോജനം : രത്നരാജ് രാധാകൃഷ്ണൻ,
ചമയം : ഷൈനി അശോക്, വസ്ത്രാലങ്കാരം : അശോക് കുമാർ, കലാസംവിധാനം : ശ്രീകുമാർ എം ആലപ്പുഴ, നിർമാണനിയന്ത്രണം : സാബു ഘോഷ്, നിശ്ചല ഛായാഗ്രഹണം : അനീഷ് പൂക്കുളത്തൂർ, നിർമാണ നിയന്ത്രണസഹായി : ജയൻ വീ പോറ്റി, സംവിധാന സഹായികൾ : ഷൈനി, സിജു പുളിക്കൻ, ശ്രീകല എസ്, അഞ്ജിത, പദ്മാലയം.

തമിഴ്നാട്ടിലും വിദേശത്തുമായി ചിത്രീകരിക്കുന്ന ഈ ചിത്രത്തിൽ പ്രശസ്തരായ അഭിനേതാക്കൾക്കൊപ്പം പുതുമുഖങ്ങളും അണിനിരക്കുന്നു. സെപ്റ്റംബറിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ പ്രാരമ്പഘട്ട പരിപാടികൾ ആരംഭിച്ചു കഴിഞ്ഞു.



+ There are no comments
Add yours