ഏഷ്യയിലെ ഏറ്റവും പ്രായമേറിയ ആന ചരിഞ്ഞു. ‘വത്സല’ എന്ന് പേരുള്ള നൂറ് വയസിന് മുകളിൽ പ്രായമുള്ള ആനയാണ് ചരിഞ്ഞത്. കേരളത്തിൽ നിന്നാണ് വത്സല മധ്യപ്രദേശിലെ പന്ന കടുവ സംരക്ഷണ കേന്ദ്രത്തിലേക്ക് വർഷങ്ങൾക്ക് മുൻപ് എത്തിയത്. ഒന്നിലധികം അവയവങ്ങൾ തകരാറിലായിരുന്ന ആന മെഡിക്കൽ വിദഗ്ദ്ധരുടെ നിരീക്ഷണത്തിലായിരുന്നു. പിന്നാലെ ആരോഗ്യാവസ്ഥ മോശമായി ആന ചരിയുകയായിരുന്നു. കേരളത്തിലെ നിലമ്പൂർ കാടുകളിൽ ജനിച്ച ‘വത്സല’യെ പിന്നീട് തടി വ്യാപാരത്തിന് ഉപയോഗിച്ച് വരികയായിരുന്നു. തുടർന്ന് 1971ൽ ആനയെ മധ്യപ്രദേശിലെ ഹോഷംഗാബാദിലേക്ക് കൊണ്ടുപോയി. ഇവിടെ നിന്നാണ് പിന്നീട് 1993 ൽ ‘വത്സല’ പന്ന ടൈഗർ റിസർവിലേക്ക് എത്തുന്നത്. വിനോദ സഞ്ചാരികളുമായും സഹജീവികളുമായി വലിയ അടുപ്പം പുലർത്തിയിരുന്ന ‘വത്സല’യെ മുത്തശ്ശി ആന എന്നും വിളിച്ചിരുന്നു.



+ There are no comments
Add yours