പ്രിയദർശിനിയിൽ പ്രതിസന്ധിയിലായത്തോടെ സർവീസ് മുടങ്ങി… പിഴയടക്കാൻ ഒരു രൂപ ചലഞ്ചുമായി സ്വകാര്യ ബസുടമ…

Estimated read time 1 min read

സംസ്ഥാന സർക്കാരിന്റെ ‘പ്രിയദർശിനി’ ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതിനെത്തുടർന്ന് സ്വകാര്യ ബസ് മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. വരുമാന നഷ്ടം മൂലം സർവീസ് മുടങ്ങിയതിന് മോട്ടോർ വാഹന വകുപ്പ് വൻ തുക പിഴ ചുമത്തിയതോടെ വേറിട്ട പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുകയാണ് ഒരു ബസുടമ. പിഴത്തുകയായ 7,500 രൂപ അടയ്ക്കാൻ യാത്രക്കാരിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും ഗൂഗിൾ പേ വഴി ‘ഒരു രൂപ വീതം’ സമാഹരിക്കുന്ന ചലഞ്ചാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

മാഞ്ഞാലി-ആലുവ റൂട്ടിലോടുന്ന ‘ലിറ്റിൽ ഫ്ലവർ’ ബസ് ഉടമ ഡേവിസാണ് ഈ വേറിട്ട സമരത്തിന് പിന്നിൽ. കനത്ത നഷ്ടം കാരണം ഉച്ചയ്ക്കത്തെ ഒരു ട്രിപ്പ് മുടങ്ങിയതിന് പെർമിറ്റ് ലംഘനം ആരോപിച്ച് പറവൂർ ആർടിഒ ഓഫീസ് അധികൃതർ ബസിന് 7,500 രൂപ ഇ-ചെല്ലാൻ വഴി പിഴ ചുമത്തുകയായിരുന്നു

+ There are no comments

Add yours