കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകൻ സോനം വാംഗ്ചുക്ക് ജന്തർ മന്തറില്‍ നടത്തിവരുന്ന നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക്.
പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കേന്ദ്ര സർക്കാർ മൗനം പാലിക്കുന്നതില്‍ പ്രതിഷേധിച്ചാണ് സമരം തുടരുന്നത്. നിരാഹാര സമരത്തെത്തുടർന്ന് വാംഗ്ചുക്കിന്റെ ആരോഗ്യനില വഷളായെന്നും, ഇതിനകം അദ്ദേഹത്തിന് അഞ്ച് കിലോ ഭാരം കുറഞ്ഞുവെന്നും സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ അറിയിച്ചു.
ദേശീയതലത്തില്‍ നടക്കുന്ന പ്രധാന പ്രവേശന പരീക്ഷകളിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് സിജെപി സമരം ശക്തമാക്കുന്നത്. 20 വിദ്യാർത്ഥികളുടെ മരണത്തിന് കാരണമായ പരീക്ഷാ ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി പുറത്തുപോകണമെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതില്‍ അടിയന്തരമായി ഇടപെടണമെന്നും സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ ആവശ്യപ്പെട്ടു. വാംഗ്ചുക്കിന് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂർണ ഉത്തരവാദിത്തം സർക്കാരിനായിരിക്കുമെന്നും സിജെപി മുന്നറിയിപ്പ് നല്‍കി.

+ There are no comments
Add yours