താരസംഘടനയായ അമ്മയുടെ ഭാവിപ്രവർത്തനങ്ങളെയും ഭാരവാഹികളുടെ രാജിയെയും സംബന്ധിച്ച വിവാദങ്ങളില്‍ വിശദീകരണവുമായി താല്‍ക്കാലിക അഡ്ഹോക് കമ്മിറ്റി ഭാരവാഹികള്‍.
സംഘടനയുടെ പ്രസിഡന്റായിരുന്ന ശ്വേത മേനോൻ ഇതുവരെ രേഖാമൂലം രാജി സമർപ്പിച്ചിട്ടില്ലെന്ന് അഡ്ഹോക് കമ്മിറ്റി കണ്‍വീനർ രമേഷ് പിഷാരടിയും അംഗങ്ങളും കൊച്ചിയില്‍ വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
കഴിഞ്ഞ 21ന് നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് ശ്വേത മേനോൻ പദവി ഒഴിയുകയാണെന്ന് പ്രഖ്യാപിച്ച് ഇറങ്ങിപ്പോയത്. നേതൃത്വത്തിലുള്ളവർ രാജി പ്രഖ്യാപിച്ച് പോയ പശ്ചാത്തലത്തിലാണ് സംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങള്‍ തടസപ്പെടാതിരിക്കാൻ അഡ്ഹോക് കമ്മിറ്റി നിലവില്‍ വന്നത്. ശ്വേത മേനോൻ രേഖാമൂലം രാജി കത്ത് നല്‍കിയിട്ടില്ല.
കമ്മിറ്റി അംഗങ്ങളായ മല്ലികാ സുകുമാരനും ലക്ഷ്മിപ്രിയയും ഇ-മെയില്‍ വഴി രാജി സമർപ്പിച്ചിട്ടുണ്ടെന്ന് അഡ്ഹോക് കമ്മിറ്റി അംഗമായ കെ.ബി.ഗണേഷ് കുമാർ വ്യക്തമാക്കി. സംഘടനയുടെ ബൈലോയില്‍ അഡ്ഹോക് കമ്മിറ്റി എന്ന പദമില്ലെന്നും പകരം സ്പെഷ്യല്‍ കമ്മിറ്റി വരാമെന്നാണ് നിർദ്ദേശമെന്നും ഭാരവാഹികള്‍ കൂട്ടിച്ചേർത്തു.






+ There are no comments
Add yours