ദേശീയ ഡോക്ടേഴ്സ് ദിനാചരണം: മെറ്റ്‌സ് കോളേജിൽ കാർട്ടൂൺ രചനാ മത്സരം സംഘടിപ്പിച്ചു…

Estimated read time 0 min read

ദേശീയ ഡോക്ടേഴ്സ് ദിനാചരണം: മെറ്റ്‌സ് കോളേജിൽ കാർട്ടൂൺ രചനാ മത്സരം സംഘടിപ്പിച്ചു
ദേശീയ ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് തൃശൂർ മാള മെറ്റ്‌സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഫൈൻ ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി കാർട്ടൂൺ രചനാ മത്സരം സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ സർഗ്ഗാത്മകമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച മത്സരത്തിൽ മികച്ച പങ്കാളിത്തമാണ് ലഭിച്ചത്.
ഒന്നാം സമ്മാനം ബി എസ് സി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മൂന്നാം സെമസ്റ്റർ വിദ്യാർത്ഥിയായ അപർണ്ണ റാണി എൻ എസ് നേടി.
രണ്ടാം സമ്മാനം ബി എസ് സി അഞ്ചാം സെമസ്റ്റർ വിദ്യാർത്ഥി പ്രണയ ദാസ് ഉം ബിസിഎ മൂന്നാം സെമസ്റ്റർ വിദ്യാർത്ഥി ആനന്ദകൃഷ്ണൻ പി മധുവും നേടി.
മൂന്നാം സമ്മാനം ബിസിഎ മൂന്നാം സെമസ്റ്റർ വിദ്യാർത്ഥി ഹരീസൺ പോളി നേടി.
വിജയികളായ വിദ്യാർത്ഥികളെ കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ. ഫോൺസി ഫ്രാൻസിസ്, അദ്ധ്യാപകർ ഫൈൻ ആർട്സ് ക്ലബ്ബ് ഭാരവാഹികൾ എന്നിവർ അഭിനന്ദിച്ചു.

ഡോ. ആറ്റൂർ സുരേന്ദ്രൻ,
അക്കാദമിക് ഡയറക്ടർ,
മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്,
കുരുവിലശ്ശേരി, മാള,
തൃശൂർ 680732.
മൊബൈൽ: 9188400951, 9446278191.

+ There are no comments

Add yours