ലഹരിവിരുദ്ധ സന്ദേശവുമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ്; ‘മുക്തി’ വെബ്സൈറ്റ് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഉദ്ഘാടനം ചെയ്തു
ഇരിഞ്ഞാലക്കുട : ഇരിഞ്ഞാലക്കുട പോലീസ് സ്റ്റേഷൻ പരിധിയിൽ ‘ഓപ്പറേഷൻ തൂഫാൻ’ ദ നാർക്കോ ഹണ്ട് പദ്ധതിയുടെ ഭാഗമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിൽ ലഹരിവിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. മുഹമ്മദ് നദീം ഐ.പി.എസ് വിശിഷ്ടാതിഥിയായി പങ്കെടുത്തു.ചടങ്ങിൽ വെച്ച് ക്രൈസ്റ്റ് കോളേജിന്റെ ലഹരിവിരുദ്ധ വെബ്സൈറ്റായ 'മുക്തി'യുടെ ലോഞ്ചിങ് ജില്ലാ പോലീസ് മേധാവി നിർവ്വഹിക്കുകയും, പരിപാടിയിൽ പങ്കെടുത്ത വിദ്യാർത്ഥികളുമായി അദ്ദേഹം ലഹരിവിപത്തിനെതിരെ സംവദിക്കുകയും ചെയ്തു. തൃശ്ശൂർ റൂറൽ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി ശ്രീ. സലീഷ് ശങ്കർ, ജില്ലാ സാമൂഹ്യനീതി ഓഫീസർ ശ്രീ. സിനോ സേവി എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം ലഹരി വിരുദ്ധ സന്ദേശം പകരുന്ന വൈവിധ്യമാർന്ന കലാപരിപാടികൾ കോളേജ് വിദ്യാർത്ഥികൾ വേദിയിൽ അവതരിപ്പിച്ചു.







+ There are no comments
Add yours