16 വയസുള്ള ജുവനൈലിന് പുകയില ഉത്പന്നങ്ങൾ വിൽപന നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ

Estimated read time 0 min read

*16 വയസുള്ള ജുവനൈലിന് പുകയില ഉത്പന്നങ്ങൾ വിൽപന നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ*

ചാലക്കുടി : 15.05.2025 തിയ്യതി വൈകിട്ട് 06.10 മണിക്ക് 18 വയസ്സിനു താഴെയുള്ളവർക്ക് പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തരുതെന്നുള്ള നിയമം ലംഘിച്ച് പരിയാരം പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ സമീപമുള്ള പലചരക്ക് കടയിൽ നിന്ന് 16 വയസുള്ള ജുവനൈലിന് പുകയില ഉത്പന്നങ്ങൾ വിൽപന നടത്തിയ കേസിൽ ചാലക്കുടി പരിയാരം തുമ്പക്കോട് സ്വദേശി  മംഗലത്തുകണ്ടൻ വീട്ടിൽ  ആന്റു 54 വയസ്  എന്നയാളെയാണ് ചാലക്കുടി പോലീസ് സബ് ഇൻസ്പെക്ടർ ഋഷിപ്രസാദും സംഘവും അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.


സബ് ഇൻസ്പെക്ടർമാരായ ഋഷ്പ്രസാദ്, ജോഫി ജോസ്, സി.പി.ഒ മാരായ ബിനു, വിനോദ്, അരുൺകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

+ There are no comments

Add yours