പുത്തൻചിറ പഞ്ചായത്തിൽ കനത്ത നാശം

Estimated read time 0 min read

കാറ്റ്: പുത്തൻചിറ പഞ്ചായത്തിൽ നാശ നഷ്ടങ്ങൾ  .പുത്തൻചിറ തിങ്കളാഴ്ച ഉണ്ടായ കനത്ത കാറ്റിൽ പുത്തൻചിറ പഞ്ചായത്തിലെ പിണ്ടാണി ചെട്ടിയാംപറമ്പിൽ സുബ്രഹ്മണ്യൻറെ വീട്ട്പറമ്പിലെ വലിയ തേക്കുമരം കട പുഴകി വീണു.  കൗങ്ങുകൾ, ജാതിമരം, വാഴകൾ എന്നിവയും വീണു.  പിണ്ടാണിയിൽ മാണിക്കുടി ഹനീഫ യുടെ പറമ്പിലെ കൗങ്ങുകൾ, ജാതിമരം,എന്നിവ കാറ്റത്ത് കട പുഴകി വീണു. പുത്തൻചിറ പിണ്ടാണി പുതിയേടത്ത് ബാബുവിൻറെ പറമ്പിലെ വലിയ മാവ് കട പുഴകി വീണു. കാരക്കാട്ട് മഠം അടിയോടി ഉണ്ണികൃഷ്ണൻറെ വീട്ടിലെ തെങ്ങ് വൈദ്യുതി കമ്പയിലേക്ക് വീണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. പിന്നീട് പുനഃസ്ഥാപിച്ചു.  വെള്ളാംങ്ങല്ലൂർ തിങ്കളാഴ്ച ഉണ്ടായ കാറ്റത്ത് പലയിടത്തും മരങ്ങൾ വൈദ്യുതി കമ്പയിലേക്ക് വീണു. വൈദ്യുതി പോസ്റ്റുകളും വീണു. പല പ്രദേശങ്ങളിലും പുനഃസ്ഥാപിച്ചീട്ടില്ല. പടം കാറ്റത്ത് ജാതി മരം വീണു.

+ There are no comments

Add yours