മലങ്കര ഡാമിലെ മൂന്ന് ഷട്ടറുകൾ ഉയർത്തും.. എറണാകുളം ജില്ല കളക്‌ടറുടെ അറിയിപ്പ്!

Estimated read time 0 min read

എറണാകുളം ജില്ല കളക്‌ടറുടെ അറിയിപ്പ്!

മലങ്കര ഡാമിലേക്കുള്ള നീരൊഴുക്ക് വർധിക്കുന്നതിനാൽ ഇന്ന് (27) രാവിലെ 7 മണിക്ക് ഡാമിലെ മൂന്ന് ഷട്ടറുകൾ ഒന്നര മീറ്റർ ആയി ഉയർത്തും. ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നിലവിൽ ഒരു മീറ്റർ ആണ് ഉയർത്തിയിട്ടുള്ളത്. മൂവാറ്റുപുഴ, തൊടുപുഴ നദികളുടെ കരകളിലുള്ളവർ ജാഗ്രത പുലർത്തണമെന്നും കളക്‌ടർ അറിയിച്ചു. അതേസമയം, മഴയുടെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചത്.

+ There are no comments

Add yours