ഉണ്ണി മുകുന്ദനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
മർദിച്ചെന്ന മുൻ മാനേജരുടെ പരാതിയിൽ നടൻ ഉണ്ണി മുകുന്ദനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. എറണാകുളം ഇൻഫോപാർക്ക് പോലീസാണ് FIR രജിസ്റ്റർ ചെയ്തത്. പൊലീസ് പരാതിക്കാരനായ വിപിൻ കുമാറിന്റെ മൊഴി രേഖപ്പെടുത്തി. മറ്റൊരു നടന്റെ സിനിമയെ അഭിനന്ദിച്ചതാണ് പ്രകോപനത്തിന് കാരണമായെന്നാണ് മൊഴി. മൊഴി രേഖപ്പെടുത്തിയ ശേഷം പൊലിസ് അറസ്റ്റിലേക്ക് കടന്നേക്കാമെന്ന് അഭ്യൂഹങ്ങളും പുറത്തുവരുന്നുണ്ട്.


+ There are no comments
Add yours