പെരിങ്ങൽക്കുത്ത് ഡാമിൻ്റെ വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ പെയ്യുന്നതിനാൽ ഡാമിലെ ജലനിരപ്പ് സുരക്ഷിതമായ അളവിൽ ക്രമീകരിക്കുന്നതിനായി മെയ് 27 ന് രാവിലെ ആറു മണി മുതൽ വൈകിട്ട് ആറുമണി വരെയുള്ള സമയങ്ങളിൽ സ്ലൂയിസ് വാൽവുകൾ ഘട്ടം ഘട്ടമായി തുറന്ന് വെള്ളം ചാലക്കുടി പുഴയിലേക്ക് ഒഴുക്കും. പെരിങ്ങൽക്കുത്ത് ഡാമിലെ അധികജലം ഒഴുക്കിവിടുന്നതുമൂലം ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ സമീപവാസികൾ ജാഗ്രത പുലർത്തണം.


+ There are no comments
Add yours