യുവാവിനെ ആക്രമിച്ച് പരിക്കേൽപിച്ച് മോതിരവും മൊബൈൽ ഫോണും കവർച്ച ചെയ്ത കേസിൽ 2 പ്രതികൾ റിമാന്റിലേക്ക്.

Estimated read time 1 min read

*യുവാവിനെ ആക്രമിച്ച് പരിക്കേൽപിച്ച് മോതിരവും മൊബൈൽ ഫോണും കവർച്ച ചെയ്ത കേസിൽ 2 പ്രതികൾ റിമാന്റിലേക്ക്.*

ചേർപ്പ് :  തിരുവള്ളക്കാവ് ക്ഷേത്രത്തിന് സമീപം വെച്ച്  07.05 2025 തീയതി പുലർച്ചെ 01.30 മണിക്ക്  കാരഞ്ചിറ സ്വദേശി കവലക്കാട്ട് വീട്ടിൽ  ബിനു ജോസ് 35 വയസ് എന്നയാളെ   മർദ്ദിച്ച് കൈയ്യിൽ ധരിച്ചിരുന്ന സ്വർണ്ണ മോതിരവും, മൊബൈൽ ഫോണും കവർച്ച ചെയ്ത സംഭവത്തിലെ പ്രതികളായ തിരുവുള്ളക്കാവ് സ്വദേശി നന്തിപുലം വീട്ടിൽ യദുകൃഷ്ണൻ 27 വയസ്, ചേർപ്പ് പടിഞ്ഞാറ്റുമുറി സ്വദേശി കിഴക്കൂടൻ വീട്ടിൽ ആൽവിൻ 28 വയസ് എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ IPS ന്റെ നിർദ്ദേശപ്രകാരം  ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് സ്വർണ്ണ മോതിരവും മൊബൈൽ ഫോണും വീണ്ടെടുത്തു.                     .

തൃശ്ശൂർ പൂരം കാണുന്നതിനായി ബിനു ജോസും  രണ്ട് സുഹൃത്തുക്കളും  തിരുവുള്ളക്കാവ് അമ്പലത്തിന്റെ സമീപത്തുള്ള ലോഡ്ജിൽ റൂം എടുത്തിരുന്നു. അവിടെ നിന്ന് ബിനു  ഫോൺ ചെയ്യുവാൻ പുറത്തിറങ്ങിയ സമയത്താണ് സമീപത്തുള്ള പറമ്പിലേക്ക് പ്രതികൾ ബിനുവിനെ വലിച്ചിഴച്ചു കൊണ്ടുപോയി ക്രൂരമായി മർദിച്ച് അവശനാക്കിയാണ് കയ്യിൽ ധരിച്ചിരുന്ന സ്വർണ്ണ മോതിരവും മൊബൈൽ ഫോണും കവർച്ച ചെയ്തത്.

യദു കൃഷ്ണന് പുതുക്കാട് പോലീസ് സ്റ്റേഷനിൽ 3 അടിപിടിക്കേസുകളുണ്ട്.

ആൽവിന് പുതുക്കാട് പോലീസ് സ്റ്റേഷനിൽ ഒരു അടിപിടിക്കേസും അശ്രദ്ധമായി വാഹനമോടിച്ചതിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റതിനുള്ള കേസുമുണ്ട്.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ IPS ന്റെ നിർദ്ദേശപ്രകാരം ഇരിഞ്ഞാലക്കുട DySP K. G. സുരേഷ്, ചേർപ്പ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രമേഷ്, SI മാരായ പ്രദീപ്‌, സജിപാൽ, ജയകൃഷ്ണൻ. P, ASI സൂരജ്. വി. ദേവ്, സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ സോണി. P. X, സിവിൽ പോലീസ് ഓഫീസർ സുനിൽ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

+ There are no comments

Add yours