സംസ്ഥാനത്ത് സ്വർണ വില വീണ്ടും കൂടി.

Estimated read time 0 min read

സംസ്ഥാനത്ത് സ്വർണ വില വീണ്ടും കൂടി. ഇന്ന് പവന് 240 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വില 72,360 രൂപയാണ്. ഗ്രാമിന് 30 രൂപയാണ് വർധിച്ചത്. 9045 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ ഇന്നത്തെ വില. ഏപ്രിൽ 22ന് രേഖപ്പെടുത്തിയ 74,320 എന്ന റെക്കോർഡ് ഉയരത്തിൽ നിന്ന് ദിവസങ്ങളുടെ വ്യത്യാസത്തിൽ നാലായിരം രൂപയാണ് താഴ്ന്നത്. തുടർന്ന് തിങ്കളാഴ്‌ച മുതൽ സ്വർണവില തിരിച്ചുകയറാൻ തുടങ്ങി. എന്നാൽ വ്യാഴാഴ്ച 73,000ന് മുകളിലേക്ക് ഉയർന്ന സ്വർണവില ഉച്ചയോടെ കുത്തനെ ഇടിയുന്നതാണ് പിന്നീട് കണ്ടത്. ഒറ്റയടിക്ക് ആയിരത്തിലധികം രൂപയാണ് കുറഞ്ഞത്. തുടർന്ന് ഇന്നലെ ഉയർന്ന സ്വർണവില ഇന്നും കൂടുകയായിരുന്നു.

+ There are no comments

Add yours