വ്യാജപതിപ്പുകൾ… സർക്കാരിന് പരാതി നൽകി പ്രൊഡ്യൂസേഴ്സസ് അസോസിയേഷൻ.

Estimated read time 0 min read

തുടർച്ചയായി സിനിമകളുടെ വ്യാജപതിപ്പുകൾ പുറത്തിറങ്ങുന്നതിൽ സർക്കാരിന് പരാതി നൽകി പ്രൊഡ്യൂസേഴ്സസ് അസോസിയേഷൻ. ഇറങ്ങുന്ന സിനിമകളുടെ വ്യാജ പതിപ്പുകൾ വ്യാപകമായി സോഷ്യൽ മീഡിയയിൽ വരുന്നതിൽ നടപടിയെടുക്കണമെന്ന് ആവിശ്യപ്പെട്ടു കൊണ്ടാണ് പരാതി നൽകിയിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് തുടരും സിനിമയുടെ വ്യാജ പതിപ്പ് ടൂറിസ്റ്റ് ബസ്സിൽ പ്രദർശിപ്പിച്ചത്. പുറകിൽ വന്ന കാർ യാത്രക്കാർ ദൃശ്യങ്ങൾ സഹിതം നടൻ ബിനു പപ്പുവിന് അയച്ചുകൊടുക്കുകയായിരുന്നു. ഇതിനെതിരെ സിനിമയുടെ നിർമാതാക്കൾ പൊലീസിലും സൈബർസെല്ലിലും പരാതി നൽകിയിരുന്നു. ഇതിൽ നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചതിനു പിന്നാലെയാണ് പ്രൊഡ്യൂസേർസ് അസോസിയേഷനും പരാതിയുമായി രംഗത്ത് വന്നത്

+ There are no comments

Add yours