പ്രീമിയർ ലീഗ് തൂക്കി ചെമ്പട
ടോട്ടനത്തെ തകർത്ത് ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ചൂടി ലിവർപൂൾ. ഒന്നിനെതിരെ അഞ്ച് എണ്ണംപറഞ്ഞ ഗോളുകൾക്കാണ് ചെമ്പട കലാശപ്പോരാട്ടത്തിൽ ഫുട്ബോൾ ആരാധകരുടെ ഹൃദയം കവർന്നത്. ഇത് ലിവർപൂളിന്റെ തുടർച്ചയായ രണ്ടാം കിരീടവും ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചരിത്രത്തിലെ ഇരുപതാം കിരീടവുമാണ്. 12-ാം മിനിറ്റിൽ ടോട്ടനമാണ് ആദ്യം വല കുലുക്കിയത്. പിന്നീടങ്ങോട്ട് ലിവർപൂളിന്റെ ഗോൾമഴയാണ് മൈതാനം സാക്ഷ്യം വഹിച്ചത്.


+ There are no comments
Add yours