*അന്തിക്കാട് ബാറിന് സമീപം യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലു പേർ റിമാന്റിലേക്ക്*
അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ സിൽവർ റസിഡൻസ് ബാറിന് സമീപം യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലു പേരെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു.
വലപ്പാട് കണ്ണോത്ത് വീട്ടിൽ അമ്പാടി, പഴചോട് അനക്കത്തിൽ വീട്ടിൽ സുധീഷ് എന്നിവരെ സംഘമായി മർദ്ദിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കാര്യത്തിന് മണലൂർ വേളോത്ത് വീട്ടിൽ വിഷസ് 32 വയസ്സ്, അന്തിക്കാട് നടുപറമ്പിൽ വീട്ടിൽ പ്രത്യുഷ് 38 വയസ്സ്, കാഞ്ഞാണി ചുള്ളിയിൽ വീട്ടിൽ വിഷ്ണു 42 വയസ്സ്, കാഞ്ഞാണി തണ്ടാശ്ശേരി വീട്ടിൽ ആനന്തൻ 44 വയസ്സ് എന്നിവരെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു.
അന്തിക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സരിൻ എ എസ്സ്, സബ്ബ് ഇൻസ്പെക്ടർ സുബിന്ദ്, എ എസ് ഐ അബ്ദുൾനാസർ ,സീനിയർ സിവിൽ പോലിസ് ഓഫിസർ അരുൾ സിവിൽ പോലിസ് ഓഫിസർമാരായ അനൂപ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്


+ There are no comments
Add yours