പാലക്കോട് വയലിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ

Estimated read time 0 min read

സുഹൃത്തുക്കളുമായി വഴക്ക്; യുവാവ് മരിച്ച നിലയിൽ

കോഴിക്കോട് പാലക്കോട് വയലിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. അമ്പലക്കണ്ടി ബോബി മകൻ സൂരജ് ആണ് മരിച്ചത്. സംഭവത്തിൽ 3 പേരെ ചേവായൂർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കണ്ടാലറിയുന്ന 15 പേർക്ക് എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കാർ പാർക്കിങ്നിടെ സൂരജിന്റെ കോളേജിൽ തർക്കം ഉണ്ടായി. ഇത് ചോദ്യം ചെയ്യാൻ എത്തിയ സംഘമാണ് സൂരജിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നിഗമനം.

+ There are no comments

Add yours