വിമാനത്താവളത്തിൽ കോടികളുടെ മയക്കുമരുന്ന് വേട്ട. എട്ടു കോടി രൂപയുടെ കൊക്കെയ്നും ഹൈഡ്രോപോണിക് കഞ്ചാവും

Estimated read time 0 min read

ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കോടികളുടെ മയക്കുമരുന്ന് വേട്ട. വ്യത്യസ്ത സംഭവങ്ങളിലായി വിമാനത്താവളത്തിൽ വന്നിറങ്ങിയ അന്താരാഷ്ട്ര യാത്രക്കാരിൽ നിന്നായി എട്ടു കോടി രൂപയുടെ കൊക്കെയ്നും ഹൈഡ്രോപോണിക് കഞ്ചാവുമാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. ആദ്യത്തെ സംഭവം മാർച്ച് 16നാണ്. സാമ്പിയയിൽ നിന്നെത്തിയ സ്ത്രീയിൽ നിന്ന് മയക്കുമരുന്ന് അധികൃതർ പിടികൂടുകയായിരുന്നു. എമിറേറ്റ്സ് എയർലൈൻസിൽ സെനെഗലിൽ നിന്ന് ദുബൈ വഴിയാണ് ഈ സ്ത്രീ ചെന്നൈയിലെത്തിയത്. ചെന്നൈ എയർ കസ്റ്റംസിൻ്റെ പരിശോധനയിൽ 460 ഗ്രാം വെളുത്ത നിറത്തിലുള്ള പൊടി കണ്ടെത്തുകയായിരുന്നു.
ഇതിനൊപ്പം 12 സിലിണ്ടർ രൂപത്തിലുള്ള വസ്തുക്കളും കണ്ടെത്തി.
പരിശോധനയിൽ ഇവ കൊക്കെയ്ൻ ആണെന്ന് സ്ഥിരീകരിക്കുകയും പിന്നീട് മെഡിക്കൽ സഹായത്തോടെ പുറത്തെടുക്കുകയായിരുന്നു.

+ There are no comments

Add yours