ആന്റണി പെരുമ്പാവൂരിന് ശിക്ഷ വിധിച്ച് കോടതി.. ചാലക്കുടി സ്വദേശിയുടെ ഫോട്ടോ സിനിമയിൽ ഉപയോഗിച്ചതിന്

Estimated read time 0 min read

ആന്റണി പെരുമ്പാവൂരിന് ശിക്ഷ വിധിച്ച് കോടതി

അനുവാദമില്ലാതെ യുവതിയുടെ ഫോട്ടോ സിനിമയിൽ ഉപയോഗിച്ചതിന് നിർമാതാവ് ആന്റണി പെരുമ്പാവൂരിന് പിഴ ശിക്ഷ. കാടുകുറ്റി വട്ടോളി സജി ജോസഫിന്റെ ഭാര്യയും കൊടുങ്ങല്ലൂർ അസ്‌മാബി കോളജ് അധ്യാപികയുമായ പ്രിൻസി ഫ്രാൻസിസിനാണ് നഷ്ടപരിഹാരവും കോടതി ചെലവും അടക്കം 1.68 ലക്ഷം രൂപ നൽകേണ്ടത്. ഒപ്പം സിനിമയിലാണ് കൊല്ലപ്പെട്ട യുവതി എന്ന പേരിൽ പ്രിൻസിയുടെ ഫോട്ടോ ഉപയോഗിച്ചത്. പിന്നാലെ പ്രിൻസി നൽകിയ പരാതിയിലാണ് കോടതി ഇടപെടൽ.

+ There are no comments

Add yours