ആശാവർക്കർമാർക്ക് പിന്നാലെ മറ്റൊരു സമരവുമായി സ്ത്രീകൾ
സംസ്ഥാന സർക്കാരിനെതിരെ ആശാവക്കർമാർക്ക് പിന്നാലെ മറ്റൊരു വനിത പ്രവർത്തകർ കൂടി സമരത്തിന് ഒരുങ്ങുന്നു. കാലാവധി തീരാറായ വനിത സിപിഒ ലിസ്റ്റിലുള്ളവരാണ് നാളെ സെക്രട്ടറിയേറ്റിന് മുമ്പിൽ സമരം തുടങ്ങുന്നത്. കാലാവധി തീരാറായിട്ടും സർക്കാർ നിയമന നടപടികളിലേക്ക് കടക്കുന്നില്ല എന്ന് ആരോപിച്ചാണ് സമരം. ബെവ്കോയിലെ ഒഴിവ് നികത്തുന്നില്ല എന്ന് ആരോപിച്ചും PSC ഉദ്യോഗാർത്ഥികളുടെ സമരവും നാളെ ഉണ്ട്.
നാളെ സെക്രട്ടറിയേറ്റിന് മുമ്പിൽ സമരം തുടങ്ങുന്നത് മറ്റൊരു വനിത പ്രവർത്തകർ

+ There are no comments
Add yours