കാട്ടൂർ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ട ശ്രീവത്സനെ കാപ്പ ചുമത്തി നാടു കടത്തി

Estimated read time 1 min read

*ഓപ്പറേഷൻ കാപ്പ വേട്ട തുടരുന്നു…..
കുപ്രസിദ്ധ ഗുണ്ട ശ്രീവത്സനെ കാപ്പ ചുമത്തി നാടു കടത്തി*

     കാട്ടൂർ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ട കാട്ടൂർ വില്ലേജ് പൊഞ്ഞനം ദേശത്ത് പള്ളിചാടത്ത് വീട്ടിൽ ശ്രീവത്സനെ യാണ് (41 വയസ്സ്) കാപ്പ ചുമത്തി 6 മാസത്തേക്ക് നാടുകടത്തിയത്.
ശ്രീവത്സന്  കാട്ടൂർ  പോലീസ് സ്റ്റേഷനിൽ 2004, 2012, 2014, 2018, വർഷങ്ങളിൽ വധശ്രമകേസും 2017, 2019, 2020 വർഷങ്ങളിൽ അടിപിടി കേസും 2021 ൽ ഒരു കൊലപാതക കേസും ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ 2015, 2024  വർഷങ്ങളിൽ ഒരോ വധശ്രമ കേസും കോതമംഗലം പോലീസ് സ്റ്റേഷനിൽ 2006 ൽ മോഷണ കേസും കോട്ടക്കൽ പോലീസ് സ്റ്റേഷനിൽ 2008 ൽ കവർച്ച കേസും അടക്കം 33 ഓളം ക്രിമിനൽ കേസുകളില്‍ പ്രതിയാണ്.
തൃശ്ശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി B. കൃഷ്ണ കുമാര്‍ IPS നല്കിയ ശുപാര്‍ശയില്‍ തൃശ്ശൂർ റേഞ്ച് DIG ഹരിശങ്കര്‍ IPS ആണ്  ഉത്തരവ് പുറപ്പെടുവിച്ചത്.
ഇരിങ്ങാലക്കുട ഡി വൈ എസ് പി കെ.ജി സുരേഷ്  , കാട്ടൂർ പോലീസ് സ്റ്റേഷൻ ഇന്‍സ്പെക്ടര്‍ ബൈജു ഇ. ആർ, സിവില്‍ പോലീസ് ഓഫീസര്‍മാരായ  രമ്യ, ഫെബിൻ   എന്നിവര്‍ കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു.
തൃശ്ശൂർ റേഞ്ച് ഡിഐജി ഹരിശങ്കർ ഐപിഎസിന്റെ മേൽനോട്ടത്തിൽ  ഗുണ്ടകൾക്കെതിരെ സ്വീകരിക്കുന്ന കർശന നടപടികളുടെ ഭാഗമായാണ് കാപ്പ ചുമത്തിവരുന്നത്.
2025-ൽ മാത്രം ഇതുവരെ തൃശ്ശൂർ റൂറൽ ജില്ലയിൽ 62 ഗുണ്ടകളെ കാപ്പ ചുമത്തി.  31  പേർക്കെതിരെ കാപ്പ പ്രകാരം നാടു കടത്തിയും, മറ്റുമുളള നടപടികൾ സ്വീകരിച്ചും 31 പേരെ ജയിലിലടച്ചിട്ടുള്ളതുമാണ്. “ഓപ്പറേഷന് കാപ്പ” പ്രകാരം കൂടുതൽ ഗുണ്ടകൾക്കെതിരെ കാപ്പ ചുമത്തുന്നതിന് നടപടി സ്വീകരിച്ചു വരുന്നുണ്ട്.

+ There are no comments

Add yours