സ്റ്റേ നീക്കി…. ‘വീര ധീര സൂരൻ’ പ്രദർശനം ആരംഭിച്ചു

Estimated read time 1 min read

പ്രതിസന്ധികൾക്ക് വിരാമം; ‘വീര ധീര സൂരൻ’ പ്രദർശനം ആരംഭിച്ചു

ചിയാൻ വിക്രം ആരാധകർ ആകാംഷയോടെ കാത്തിരുന്ന ചിത്രമായ ‘വീര ധീര സൂരൻ’ പ്രതിസന്ധികൾ തരണം ചെയ്‌ത് ഒടുവിൽ തിയേറ്ററിലേക്ക്. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടുള്ള സ്റ്റേ നീക്കിക്കൊണ്ടുള്ള കോടതി ഉത്തരവിന് പിന്നാലെ സിനിമയുടെ പ്രദർശനം ആരംഭിച്ചു. വൈകുന്നേരം 5 മണി മുതലാണ് പ്രദർശനം തുടങ്ങിയത്. OTT റിലീസിന്റെ കരാർ നിർമാതാക്കൾ ലംഘിച്ചുവെന്ന് ആരോപിച്ച് ഒരു പ്രൊഡക്ഷൻ കമ്പനിയാണ് ദില്ലി ഹൈക്കോടതി സമീപിച്ചത്.

+ There are no comments

Add yours