കൊടുങ്ങല്ലൂർ ഭരണിക്ക് തുടക്കം കുറിച്ചു കൊണ്ട് ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ കോഴികല്ല് മൂടൽ നടന്നു. രാവിലെ ക്ഷേത്രത്തിലെ വിശേഷാൽ പൂജകൾക്ക് ശേഷം ക്ഷേത്രത്തിൻറെ വടക്കെ നടയിലുള്ള കോഴിക്കല്ല് വൃത്തിയാക്കി. അതിൻമേൽ പട്ട് മൂടി. ദേവസ്വം ഉദ്യോഗസ്ഥരും തച്ചോളി തറവാട്ടിലെ അംഗങ്ങളും എത്തിയിരൂന്നു. ഈ സമയം ഭഗവതി വീട്ടിലെ ഒരംഗം കോഴിയുമായി തച്ചോളി തറവാട്ടിലെ ആൾ ഹാജരുണ്ടൊ എന്ന് വിളിച്ച് ചോദിച്ചു. ഈ സമയം തച്ചോളി മാണിക്യോത്ത് തറവാട്ടിലെ കാരണവർ ആദ്യ കോഴിയെ വച്ചു. തുടർന്ന് മറ്റുള്ളവരും
ഭരണി ഉൽസവത്തിന് ആരംഭം കുറിച്ചു കൊണ്ട് ക്ഷേത്രത്തിലെ ആൽമരങ്ങളിൽ കൊടികളുയർന്നു. ഇനി ക്ഷേത്രത്തിൽ ഭക്ത ജനങ്ങളുടെ വരവായി.
കൊടുങ്ങല്ലൂർ ഭരണിക്ക് തുടക്കം കുറിച്ചു കൊണ്ട് കോഴികല്ല് മൂടൽ നടന്നു.

+ There are no comments
Add yours