മാരകായുധങ്ങളുമായി ഫോട്ടോഷൂട്ട്; നടന്മാർ അറസ്റ്റിൽ
മാരകായുധം ഉപയോഗിച്ച് ഫോട്ടോഷൂട്ട് നടത്തുകയും സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്‌ത സംഭവത്തിൽ കന്നഡ നടന്മാരും ബിഗ്‌ബോസ് താരങ്ങളുമായ രജത് കിഷനും വിനയം ഗൗഡയും അറസ്റ്റിൽ. കയ്യിൽ വടിവാളും വച്ചായിരുന്നു ഫോട്ടോഷൂട്ട്. ആയുധനിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് നടന്മാർക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്‌തിരിക്കുന്നത്. സോഷ്യൽമീഡിയയിൽ വീഡിയോ വലിയ തോതിൽ വൈറലായതോടെയാണ് ഇരുവർക്കുമെതിരെ കേസെടുത്തത്.


+ There are no comments
Add yours