തുടർച്ചയായ ഏഴാം ദിവസവും ഡോളറിനെതിരെ രൂപയ്ക്ക് നേട്ടം. 31 പൈസയുടെ നേട്ടത്തോടെ 85.67 എന്ന നിലയിലാണ് ഇന്ന് രൂപയുടെ വ്യാപാരം അവസാനിച്ചത്. ആഭ്യന്തര വിപണിയിലെ കുതിപ്പ് ആണ് രൂപയ്ക്ക് നേട്ടമായത്.
2025ൽ ഇതുവരെയുള്ള നഷ്‌ടത്തിൽ നിന്ന് കരകയറിയിരിക്കുകയാണ് രൂപ. ഇന്ന് 85.93 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം ആരംഭിച്ചത്. ഒരുഘട്ടത്തിൽ 85.49 എന്ന നിലയിലേക്ക് ഉയർന്ന ശേഷമാണ് 85.67ൽ ക്ലോസ് ചെയ്തത്. ഒരു ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ഓഹരി വിപണിയിൽ വിദേശ നിക്ഷേപത്തിൻ്റെ ഒഴുക്ക് ആരംഭിച്ചതാണ് രൂപ കരുത്താർജ്ജിക്കാൻ കാരണം. വെള്ളിയാഴ്ച 38 പൈസയുടെ നേട്ടമാണ് രൂപ സ്വന്തമാക്കിയത്. ഏഴു ദിവസത്തിനിടെ 154 പൈസയുടെ മുന്നേറ്റമാണ് രൂപ കാഴ്‌ചവെച്ചത്.


+ There are no comments
Add yours