കടുവ കൊന്ന് ഇറച്ചിയും നഖവും ശേഖരിച്ച 2 ‘പുലി മുരുകൻ’ മാർ പിടിയിൽ

Estimated read time 1 min read

കടുവ ഇറച്ചിയും നഖവും ശേഖരിച്ചു 2 പേർ പിടിയിൽ

കടുവയെ വെടിവച്ച് കൊന്ന് ഇറച്ചിയും നഖവും ശേഖരിച്ച് ഒളിവിൽ കഴിഞ്ഞ 2 പേർ വനംവകുപ്പിന് മുന്നിൽ കീഴടങ്ങി. പാലക്കയം അച്ചിലട്ടി സ്വദേശികളായ അജീഷ്, ജോണി എന്നിവരാണ് മണ്ണാർക്കാട് DFO C അബ്ദുൾ ലത്തീഫിന് മുമ്പാകെ കീഴടങ്ങിയത്. തുടർന്ന് ഇവരെ അറസ്റ്റുചെയ്‌തു. ശിരുവാണി വനത്തിൽ നിന്നാണ് കടുവയെ വെടിവെച്ച് കൊന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പ്രതികളുമൊത്ത് തെളിവെടുപ്പ് നടത്തിയപ്പോൾ കടുവയുടെ അസ്ഥികൾ കണ്ടെത്തി.

+ There are no comments

Add yours