വീണ്ടും നിർണായക നീക്കവുമായി ബിജെപി. പുതിയ സംസ്ഥാന കമ്മിറ്റി വന്നേക്കും

Estimated read time 0 min read

കേരളത്തിലെ ബിജെപിയുടെ നേതൃസ്ഥാനത്ത് പുതിയ മുഖമായി മുൻ കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖറിനെ തിരഞ്ഞെടുത്തതിന് പിന്നാലെ നിർണായക നീക്കവുമായി ബിജെപി. പുതിയ സംസ്ഥാന കമ്മിറ്റിയെയും ഇതിനൊപ്പം തിരഞ്ഞെടുക്കും. പുതിയ ഭാരവാഹികളെ ബിജെപി സംസ്ഥാന അധ്യക്ഷൻ നോമിനേറ്റ് ചെയ്യും. ഇതിന്റെ അടിസ്ഥാനത്തിൽ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡൻറ്, സെക്രട്ടറി, ട്രഷറർ അടക്കം ചുമതലകൾ നിർവ്വഹിക്കാൻ പുതിയ ആളുകളെ തിരഞ്ഞെടുക്കും. ഇപ്പോഴുള്ള ചിലരെ നിലനിർത്തിക്കൊണ്ടാവും പുതിയ ആളുകളെ നിരയിലേക്ക് കൂട്ടിച്ചേർക്കുക. സംസ്ഥാന കമ്മിറ്റിയിൽ വർക്കിംഗ് പ്രസിഡൻറ് ഉണ്ടാകില്ല.

രാജീവ് ചന്ദ്രശേഖറിനെ പ്രസിഡൻറ് ആയി തിരഞ്ഞെടുത്തത് ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമായിരുന്നു. കേന്ദ്ര തീരുമാനം പ്രഭാരി പ്രകാശ് ജാവ്ദേക്കർ കോർ കമ്മിറ്റിയെ അറിയിച്ചു

+ There are no comments

Add yours