ഹോളി ഗ്രേസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ  മാരത്തോൺ നടത്തി.

Estimated read time 0 min read

ഹോളി ഗ്രേസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ  മാരത്തോൺ നടത്തി. മാള  ഓടാം നമ്മുക്ക് നൻമ നിറഞ്ഞ ഒരു തലമുറക്കായ് എന്ന സന്ദേശവുമായി മാള  ഹോളി ഗ്രേസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടത്തിയ മാള മാരത്തോൺ 2025 10കിമി, 5കിമി ഓട്ടത്തിൻറെ ഫ്ളാഗ് ഓഫ് എംഎൽഎ അഡ്വ. വിആർ സുനിൽ കുമാർ നടത്തി. ഹോളി ഗ്രേസ് അക്കാദമി മുതൽ വടമ ജംങ്ങ്ഷൻ വരെ 5കിമി, തിരിച്ച് ഹോളി ഗ്രേസ് അക്കാദമി വരെ 10കിമി ആണ് മാരത്തോൺ. 3കിമി സെൻറ് ആൻറണീസ് സ്ക്കൂൾ മുതൽ ഹോളി ഗ്രേസ് അക്കാദമി വരെ. പ്രദർശന മാരത്തോണിൻറെ ഫ്ളാഗ് ഓഫും സമാപന സമ്മേളനത്തിൻറെ ഉദ്ഘാടനവും വിജയികൾക്കുള്ള സമ്മാന വിതരണവും മുൻ എംഎൽഎ അഡ്വ. തോമസ് ഉണ്ണിയാടൻ നടത്തി. മാള പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ബാബു, ഹോളി ഗ്രേസ് അക്കാദമി ചെയർമാൻ സാനി എടാട്ടുകാരൻ, ഹോളി ഗ്രേസ് അക്കാദമി സെക്രട്ടറി ബെന്നി ജോൺ ഐനിക്കൽ, ഫാർമസി കോളേജ് ഡയറക്ടർ ഡോക്ടർ അജിത്കുമാർ, എൻജിനീയിറിങ്ങ് കോളേജ് ഡയറക്ടർ എസ് ചന്ദ്രകാന്ത, എംബിഎ കോളേജ് ഡയറക്ടർ ജിയോ ബേബി, വിവിധ വിഭാഗം പ്രിൻസിപ്പാൽമാർ എന്നിവർ സംസാരിച്ചു. പടം മാരത്തോൺ. 

+ There are no comments

Add yours