യുവാവിന്റെ പണവും മൊബൈൽ ഫോണും കവർന്ന കേസിൽ മൂന്നുപേർ അറസ്റ്റിൽ. ഗണേശ്‌ഗിരി കോഴിപ്പള്ളി വീട്ടിൽ അബ്ദുൾ സലീം (48) ചെറുതുരുത്തി വട്ടപ്പറമ്പിൽ മുഹമ്മദ് ഷാഹുൽ ഹമീദ് (25) ഒറ്റപ്പാലം പനമണ്ണ അമ്പലവട്ടം ചീനിക്കപ്പള്ളിയാലിൽ രാജീവ് എന്നിവരാണ് അറസ്റ്റിലായത്.
മാർച്ച് 19-ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. കുളപ്പുള്ളി ഗവൺമെന്റ് പ്രസ്സിന് സമീപം ഗ്രൗണ്ടിൽ നിൽക്കുകയായിരുന്ന കുളപ്പുള്ളി തോണിക്കടവിൽ അനസ് മോന്റെ അടുത്തെത്തിയ സംഘം 9,630 രൂപയും മൊബൈലും കവരുകയായിരുന്നു. പൊലീസാണെന്ന വ്യാജേനെയെത്തിയാണ് ഇവർ അനസ് മോനെ ദേഹപരിശോധന നടത്തി പണവും ഫോണും കവർന്നത്. അബ്ദുൽ സലീമിനെ ഷൊർണൂർ ബസ്സ് സ്റ്റാന്റ് പരിസരത്ത് നിന്നും മുഹമ്മദ് ഷാഹുൽ ഹമീദിനെ ആലുവയിലെ ഒളിസങ്കേതത്തിൽ നിന്നും രാജീവിനെ കുളപ്പുള്ളിയിൽ നിന്നുമാണ് പിടികൂടിയത്.


+ There are no comments
Add yours