ബ്രെഡ്ഡിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കണ്ടെത്തി. രണ്ട് പേർ കസ്റ്റഡിയിൽ

Estimated read time 0 min read

ബ്രെഡ്ഡിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കണ്ടെത്തി. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. സംഭവത്തിൽ രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിഷ്ണു‌, അനൂപ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വിഷ്ണുവിന്റെ വീട്ടിൽ നിന്നാണ് എംഡിഎംഎ കണ്ടെത്തിയത്.

ഇരുവരും കൊലക്കേസിലുൾപ്പെടെ പ്രതികളാണ്. ബ്രെഡ്ഡിൽ സൂക്ഷിച്ചിരുന്ന 200 ഗ്രാം എംഡിഎംഎയാണ് കണ്ടെത്തിയത്. രണ്ടു പാക്കറ്റ് ബ്രെഡ്ഡിൽ ഒളിപ്പിച്ചു വച്ച നിലയിൽ ആയിരുന്നു എംഡിഎംഎ കണ്ടെത്തിയത്. വിൽപ്പനയ്ക്കായി ബെംഗളൂരുവിൽ നിന്ന് എത്തിച്ചതാണ് എംഡിഎംഎ എന്നാണ് വിവരം

+ There are no comments

Add yours