ബംഗളുരുവിലെ വാഹനാപകടത്തിൽ രണ്ട് മലയാളി വിദ്യാർത്ഥികൾ മരിച്ചു.

Estimated read time 0 min read

ബംഗളുരു ചിത്രദുർഗയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി വിദ്യാർത്ഥികൾ മരിച്ചു. നഴ്‌സിങ് വിദ്യാർത്ഥികളായ കൊല്ലം അഞ്ചൽ സ്വദേശികളായ യാസീൻ (22) അൽത്താഫ് (22) എന്നിവരാണ് മരിച്ചത്. ചിത്രദുർഗ എസ്.ജെ.എം നഴ്സിങ് കോളേജിലെ ഒന്നാം വർഷ വിദ്യാർഥികളാണ് ഇരുവരും. ഇവർ സഞ്ചരിച്ച ബൈക്കും ബസും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

കൂടെയുണ്ടായിരുന്ന നബീലെന്ന വിദ്യാർഥിയെ ബെംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിത്രദുർഗ ജെ.സി.ആർ എക്സ്റ്റൻഷനു സമീപത്തുവച്ചാണ് അപകടം. റംസാൻ നോമ്പിൻ്റെ ഭാഗമായി പുലർച്ചെ ഭക്ഷണം കഴിച്ചു മടങ്ങുന്നതിനിടെ ആണ് അപകടം ഉണ്ടായത്. ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു.

+ There are no comments

Add yours