വയറുവേദനക്ക് യുട്യൂബ് നോക്കി ശസ്ത്രക്രിയ നടത്തിയ യുവാവ് ICUവിൽ

Estimated read time 1 min read

വയറുവേദനക്ക് യുട്യൂബ് നോക്കി ശസ്ത്രക്രിയ നടത്തി; യുവാവ് ICUവിൽ

കടുത്ത വയറുവേദനക്ക് ഡോക്ടറെ കണ്ട മരുന്ന് കഴിച്ചിട്ടും ഫലമില്ലാതായതോടെ ഉത്തർപ്രദേശ് സ്വദേശിയായ 32കാരനായ രാജാ ബാബു ഒരു കടുംകൈ ചെയ്‌തു. യൂട്യൂബ് നോക്കി സ്വന്തം വയറ്റിൽ ശസ്ത്രക്രിയ ചെയ്യുകയായിരുന്നു ഇയാൾ. വയറ് കീറുന്നതിനിടെ രാജാ ബാബുവിന്റെ നിലവിളി കേട്ടെത്തിയ ബന്ധുക്കളാണ് അദ്ദേഹത്തെ ഹോസ്പിറ്റലിൽ എത്തിച്ചത്. വയറിൽ 11 തുന്നലോടെ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണെന്നും റിപ്പോർട്ടുണ്ട്.

+ There are no comments

Add yours