സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ച് ധനവകുപ്പ് ഉത്തരവിറങ്ങി. മൂന്ന് ശതമാനം ആണ് ക്ഷാമബത്ത വർധിപ്പിച്ചത്. ഇതോടെ ജീവനക്കാരുടെ ക്ഷാമബത്ത 12ൽ നിന്ന് 15 ശതമാനമായി. പെൻഷൻകാർക്ക് മൂന്ന് ശതമാനം ക്ഷാമ ആശ്വാസവും അനുവദിച്ചു.
യുജിസി ശമ്പളം ലഭിക്കുന്നവർക്ക് 4 ശതമാനവും വർധിപ്പിച്ചിട്ടുണ്ട്. ഇതോടെ 34 ശതമാനത്തിൽ നിന്ന് 38 ശതമാനമായി ഡി എ ഉയരും. ഏപ്രിൽ മാസം മുതൽ ഉയർത്തിയ ഡി എ ലഭിച്ചു തുടങ്ങും.


+ There are no comments
Add yours