റിസർവ്ഡ് ടിക്കറ്റുകളിൽ ലോവർ ബർത്തുകൾ.. മാറ്റം വരുത്തി റെയിൽവേ

Estimated read time 0 min read

റിസർവ്ഡ് ടിക്കറ്റുകളിൽ ലോവർ ബർത്തുകൾ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ഗർഭിണികളായ സ്ത്രീകൾക്കുമായി നീക്കി വെച്ചിട്ടുണ്ട്. ട്രെയിനിൽ യാത്ര ചെയ്യുന്ന അവശത അനുഭവിക്കുന്നവർക്ക് മിഡിൽ അപ്പർ ബർത്ത് ലഭിക്കുമ്പോൾ നേരിടുന്ന അസൗകര്യം കുറയ്ക്കുന്നതിനാണ് ഈ നടപടി.

ഇതിനായി യാന്ത്രികമായ സീറ്റ് വിതരണ സംവിധാനമാണ് ഇന്ത്യൻ റെയിൽവേ സ്വീകരിച്ചിരിക്കുന്നത്. ഗർഭിണികളായ സ്ത്രീകൾ 45 വയസ്സിനു മുകളിൽ പ്രായമുള്ള സ്ത്രീകൾ, 60 വയസ്സിന് മുകളിൽ പ്രായമുള്ള പുരുഷന്മാർ 58 വയസ്സിന് മുകളിൽ പ്രായമുള്ള മുതിർന്ന സ്ത്രീകൾ എന്നിവർക്ക് ലഭ്യതയ്ക്ക് അനുസരിച്ച് ലോവർ ബർത്തുകൾ തന്നെ ഇനി മുതൽ ലഭിക്കും. ഈ വിഭാഗക്കാർ തങ്ങൾക്ക് ലോവർ ബർത്ത് വേണമെന്ന് പ്രത്യേകമായി അപേക്ഷിക്കുകയും വേണ്ട.

+ There are no comments

Add yours