തൃശൂരിൽ അച്ഛനെയും മകനെയും വെട്ടിപ്പരിക്കേൽപ്പിച്ചു
തൃശൂർ വടക്കാഞ്ചേരിയിൽ വീട്ടിൽ കയറി അച്ഛനെയും മകനെയും വെട്ടിപ്പരിക്കേൽപ്പിച്ചു. മോഹനൻ, മകൻ ശ്യാം എന്നിവരെയാണ് രണ്ടംഗ സംഘം വെട്ടിയത്. പരുക്കേറ്റ ഇവരെ തൃശൂർ ഗവ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമികൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് വിവരമുണ്ട്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് കരുതുന്നു.


+ There are no comments
Add yours