പാകിസ്ഥാനിൽ സിന്ധു നദിയിൽ വൻ സ്വർണ ശേഖരം കണ്ടെത്തിയതായി റിപ്പോർട്ട്. ഏകദേശം 80,000 കോടി രൂപ വിലമതിക്കുന്ന സ്വർണശേഖരമാണ് കണ്ടെത്തിയിരിക്കുന്നത്. പഞ്ചാബ് പ്രവിശ്യയിലെ അറ്റോക്ക് ജില്ലയിൽ സർക്കാർ നടത്തിയ സർവേയിലാണ് സ്വർണ നിക്ഷേപം കണ്ടെത്തിയത്.
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്തിന് സ്വർണശേഖരം നേട്ടമാകും. പാകിസ്ഥാൻ നാഷണൽ എഞ്ചിനീയറിങ് സർവീസസ് മൈൻസ് ആൻഡ് മിനറൽസ് വകുപ്പും ചേർന്നാണ് സർവേ നടത്തിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിയുന്ന പാകിസ്‌താൻ വലിയ ആശ്വാസം പകരുന്നതാണ് സ്വർണ നിക്ഷേപം. സ്വർണ നിക്ഷേപം ഉണ്ടെന്നുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചതോടെ പ്രാദേശിക ഖനന കരാറുകാർ പ്രദേശത്തേക്ക് എത്തിയിട്ടുണ്ട്. ഇതോടെ പഞ്ചാബ് പ്രവിശ്യാ സർക്കാർ അനുമതിയില്ലാതെ ഖനനം ചെയ്യുന്നതിനുള്ള അനുമതി നിഷേധിച്ചു.


+ There are no comments
Add yours