പിസി ജോർജ് കീഴടങ്ങി
ചാനൽ ചർച്ചക്കിടെ നടത്തിയ വിദ്വേഷ പരാമർശത്തിൽ BJP നേതാവ് PC ജോർജ് കോടതിയിൽ കീഴടങ്ങി. പൊലീസ് വീട്ടിൽ എത്തിയെങ്കിലും അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഈരാറ്റുപേട്ട പൊലീസ് എടുത്ത കേസിൽ ജാമ്യത്തിന് ശ്രമിച്ചെങ്കിലും അപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. 30 വർഷം MLA ആയിരുന്നിട്ടും എളുപ്പം പ്രകോപിതനാകുന്ന ജോർജിന് രാഷ്ട്രീയക്കാരനായി തുടരാൻ അർഹതയില്ലെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.


+ There are no comments
Add yours