ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ന് ഗ്ലാമർ പോരാട്ടം. ഇന്ത്യയ്ക്ക് മുന്നിലേക്ക് പാകിസ്താൻ എത്തുകയാണ്. ഉച്ചയ്ക്ക് 2.30ന് ദുബായിലാണ് മത്സരം. ഇന്ന് രണ്ടാം ജയം സ്വന്തമാക്കി സെമിയിലേക്ക് എത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം. മറുവശത്ത് ആദ്യ കളി തോറ്റ പാകിസ്താനും ഇന്ന് ജയിച്ചേ പറ്റു. ദുബായിൽ നേരത്തെ 2 തവണ പാകിസ്താനെ നേരിട്ടപ്പോഴും ജയിച്ചെന്ന ആത്മവിശ്വാസവും ഇന്ത്യയ്ക്കുണ്ട്


+ There are no comments
Add yours