*കൽപണിയുടെ മറവിൽ അതിഥി തൊഴിലാളികൾക്ക് കഞ്ചാവ് വിൽപന*,
*പ്രതി അറസ്റ്റിൽ*
വാടാനപ്പിള്ളി പോലീസ് സ്‌റ്റേഷൻ പരിധിയിൽ വാടാനപ്പിള്ളി ചിലങ്ക എന്ന സ്ഥലത്ത് വെച്ച് ഇതര സംസ്ഥാന തൊഴിലാളി ഗഞ്ചാവുമായി അറസ്റ്റിൽ. വെസ്റ്റ് ബംഗാൾ, മുർഷിദാബാദ്, മാഹള്ള ശരൺപര സ്വദേശി ലാൽട്ടു 27 വയസ്സ് എന്നയാളെയാണ് വാടാനപ്പിള്ളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിനു ബി.എസ്, സബ് ഇൻസ്‌പെക്ടർ മുഹമ്മദ് റാഫി, സിവിൽ പോലീസ് ഓഫീസർ അലി, ഗ്രേഡ് സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഫിറോസ്, അരുൺ, ഡ്രൈവർ സിവിൽ പോലീസ് ഓഫീസർ ഷിജിത്ത്, സ്പെഷ്യൽ ബ്രാഞ്ച് ഫീൽഡ് ഓഫീസർ സുനീഷ് NR എന്നിവർ അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് വിപണനത്തിനും, ഉപഭോഗത്തിനും തടയിടുന്നതിന് വേണ്ടി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. ബി. കൃഷ്ണകുമാർ IPS ന്റെ നിർദ്ദേശത്തിലുള്ള പ്രത്യേക നർക്കാട്ടിക് ഓപ്പറേഷന്റെ ഭാഗമായുള്ള പരിശോധനയിലാണ് 22.02.2025 തീയതി പുലർച്ചെ 12.30 മണിയോടെ ചിലങ്ക സെൻ്ററിന് സമീപം നിന്നിരുന്ന ലാൽട്ടുവിനെ സംശയം തോന്നി പരിശോധിച്ചതിൽ നിന്നാണ് ഗഞ്ചാവ് പിടിച്ചെടുത്തത്.
കൽപണി തൊഴിലാളിയായ ഇയാൾ വാടാനപ്പിളളി ഭാഗത്തുള്ള ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഗഞ്ചാവ് വിൽപന നടത്തുന്നതിനാണ് ഇയാൾ ചിലങ്ക ഭാഗത്ത് വന്നത്. ഇയാൾക്ക് ഗഞ്ചാവ് എത്തിച്ച് കൊടുക്കുന്നവരെ കുറിച്ച് അന്വേഷിച്ച് വരുന്നു.


+ There are no comments
Add yours