ആലപ്പുഴ എസ് ഡി കോളേജിൽ ചോദ്യപേപ്പർ മാറിനൽകി; പരീക്ഷാഫലം തടഞ്ഞുവച്ച് സർവകലാശാല; പ്രതിഷേധവുമായി വിദ്യാർഥികൾ

Estimated read time 0 min read

ആലപ്പുഴ എസ് ഡി കോളേജിൽ ചോദ്യപേപ്പർ മാറിനൽകി; പരീക്ഷാഫലം തടഞ്ഞുവച്ച് സർവകലാശാല; പ്രതിഷേധവുമായി വിദ്യാർഥികൾ

ആലപ്പുഴ എസ്​ ഡി കോളേജിൽ നാല് വർഷ ബിരുദ വിദ്യാർഥികളുടെ ഒന്നാം സെമസ്​റ്റർ പരീക്ഷ ചോദ്യപേപ്പർ മാറിയത്​ വിവാദത്തിൽ.

ജനുവരി 8,12,14 തീയതികളിൽ വിവിധ ഡിപ്പാർട്ടുമെന്റുകളിലായി പരീക്ഷയെഴുതിയ 188 വിദ്യാർഥികൾക്കാണ്​ ചോദ്യപേപ്പർ മാറി നൽകിയത്​.

സപ്ലിമെന്‍ററി എഴുതാൻ എത്തിയ വിദ്യാർഥികൾക്ക് റെഗുലർ പരീക്ഷയുടെ ചോദ്യപേപ്പറാണ്​ നൽകിയത്.

മൂല്യനിർണയത്തിനിടെ അധ്യാപകർക്ക്​ തോന്നിയ സംശയത്തിന്​ പിന്നാലെയാണ്​ ഗുരുതര വീഴ്ച കണ്ടെത്തിയത്​.

സിലബസുകൾ തമ്മിൽ നേരിയ വ്യത്യാസം മാത്രമുള്ളതിനാൽ ചോദ്യപേപ്പർ മാറ്റം പരീക്ഷയെഴുതിയ സമയത്ത്​ കുട്ടികൾക്ക്​ പോലും മനസ്സിലായില്ല.

മൂല്യനിർണയത്തിൽ പിഴവ്​ കണ്ടെത്തിയ അധ്യാപകരാണ്​ കോളജ്​ അധികൃതർ മുഖേന ഈമാസം 22ന്​ കേരള സർവകലാശാല അധികൃതർക്ക്​ പരാതി നൽകിയത്​.

സംഭവത്തെ തുടർന്ന് പരീക്ഷാഫലം സർവകലാശാല തടഞ്ഞുവച്ചു

പ്രശ്നപരിഹാരത്തിനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്

കോളേജ് അധികൃതരുടെ പിഴവിനെത്തുടർന്നാണ്​ പരീക്ഷാഫലം സർവകലാശാല തടഞ്ഞുവച്ചതെന്ന് എസ് എഫ് ഐ ആരോപിച്ചു.

വിദ്യാർഥികളുടെ നേതൃത്വത്തിൽ പ്രിൻസിപ്പൽ ഇൻ ചാർജ്​ ഡോ.വി ആർ പ്രഭാകരൻ നായരെ തടഞ്ഞുവച്ച് പ്രതിഷേധിച്ചു.

അതേസമയം പ്രതിഷേധം ആസൂത്രിതമാണെന്ന് കോളേജ് അധികൃതർ വ്യക്തമാക്കി.

+ There are no comments

Add yours