പിടികിട്ടാപുളളി  8 വർഷത്തിന് ശേഷം  അറസ്റ്റിൽ* 

Estimated read time 1 min read

*പിടികിട്ടാപുളളി  8 വർഷത്തിന് ശേഷം  അറസ്റ്റിൽ* 

കൊടുങ്ങല്ലൂർ സ്റ്റേഷൻ പരിധിയിലുളള വടശ്ശേരി കോളനി പരിസരത്ത് 2016 മെയ് മാസത്തിൽ മുഹമ്മദ് സഗീർ എന്നയാളെ ദേഹോപദ്രവം ഏൽപ്പിച്ച കാര്യത്തിലെ കേസിലെ പ്രതിയായ ജിത്തു (30 വയസ്സ്), വയമ്പാനാട്ട് വീട്, കണ്ടംകുളം ദേശം, മേത്തല വില്ലേജ് എന്നയാളെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു.

ഫെബ്രുവരി 13-ാം തീയതി വൈകുന്നേരം 4.00 മണിയോടെ കൊടുങ്ങല്ലൂർ എസ് എച്ച് ഓ അരുൺ ബി കെ യുടെ നേതൃത്വത്തിൽ, കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരായ GSCPO ഷമീർ, GSCPO ബിനിൽ, CPO വി ബി ഗോപേഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

നാട്ടിലും വീട്ടിലും ഇടക്കിടെ വരുന്ന പ്രതിയെ നിരന്തരം നിരീക്ഷിച്ചിരുന്ന പോലീസ് സംഘം, ഇയാൾ നാട്ടിൽ എത്തിയ അവസരത്തിലാണ് അറസ്റ്റ് നടത്തിയത്. പ്രതിയെ തുടർന്ന്  കോടതിയിൽ ഹാജരാക്കി.

+ There are no comments

Add yours