കോട്ടയം ഗവൺമെൻ്റ് മെഡിക്കൽ കോളേജിലെ റാഗിങ് കാരണം???

Estimated read time 0 min read

കോട്ടയം ഗവൺമെൻ്റ് മെഡിക്കൽ കോളേജിലെ റാഗിങ് നടന്നത് പിറന്നാൾ ചിലവിന്റെ പേരിലെന്ന് പൊലീസ്. പിറന്നാൾ ആഘോഷിക്കാൻ പണം നൽകാത്തതിനെ തുടർന്നാണ് വിദ്യാർത്ഥിയെ ക്രൂരമായി പീഡിപ്പിച്ചത്. മുൻപും ക്രൂരപീഡനം നടന്നതായി വിദ്യാർത്ഥികൾ മൊഴി നൽകി. പീഡനത്തിനിരയായ വിദ്യാർത്ഥിയുടെ പിറന്നാളായിരുന്നു. ഇതിന്റെ പേരിൽ ചെലവ് ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇത് നൽകാൻ സാധിക്കില്ല എന്ന് പറഞ്ഞതിനെ തുടർന്നാണ് ക്രൂരമായ റാഗിങിലേക്ക് കാര്യങ്ങൾ പോയത്. മുൻപും മദ്യപിക്കുന്നതിന് വേണ്ടി ഇവർ പണം ആവശ്യപ്പെട്ടിരുന്നു. അന്ന് നൽകാൻ സാധിക്കില്ലെന്ന് പറഞ്ഞതിനെ തുടർന്ന് കത്തി കഴുത്തിൽ വച്ചാണ് ഭീഷണിപ്പെടുത്തിയത്.

+ There are no comments

Add yours