മഹാകുംഭമേളയിലെ വൈറൽ താരം മൊണാലിസ ഫെബ്രുവരി 14ന് കോഴിക്കോട് ചെമ്മണൂരിൽ എത്തുന്നു. ചെമ്മണ്ണൂർ ഗ്രൂപ്പിൻന്റെ ജ്വല്ലറി ഉദ്ഘാടനത്തിനാണ് മൊണാലിസ കോഴിക്കോടെത്തുന്നത്. 14ന് രാവിലെ 10.30ന് താൻ കോഴിക്കോട് എത്തുമെന്ന് മൊണാലിസ തന്നെ പറയുന്ന വീഡിയോ ബോബി ചെമ്മണ്ണൂർ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കിട്ടിട്ടുണ്ട്.
ബോബി ചെമ്മണ്ണൂർ പങ്കുവച്ച വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. പെൺകുട്ടിക്ക് ഇങ്ങനെയൊരു അവസരം നൽകിയ ബോച്ചേയെ അഭിനന്ദിക്കുന്നുവെന്നുള്ള കമൻ്കൾ ബോബി ചെമ്മണ്ണൂരിന്റെ പോസ്റ്റിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.


+ There are no comments
Add yours