മാള ഹോളി ഗ്രേസ് അക്കാദമി  സ്ക്കൂളിന്റെ സിൽവർ ജുബിലി ആഘോഷം നാളെ

Estimated read time 1 min read

മാള ഹോളി ഗ്രേസ് അക്കാദമി  സ്ക്കൂളിൻറെ സിൽവർ ജുബിലി ആഘോഷം:അന്താരാഷ്ട്ര സെമിനാർ ,  സ്ക്കോളർഷിപ്പ് വിതരണം, വിവിധ ലാബ്കളുടെ ഉദ്ഘാടനവും നാളെ മാള ഹോളി ഗ്രേസ് അക്കാദമിയുടെ സിൽവർ ജുബിലി ആഘോഷത്തിൻറ ഭാഗമായി ഡികോഡിംഗ് ഫിനിഷ് ഹാപ്പിനസ് ഇൻഡെക്സ് ഇന്ത്യക്ക് പാഠങ്ങൾ എന്ന വിഷയത്തിൽ അന്താരാഷ്ട്ര സെമിനാറിൻറേയും 2024_25 അദ്ധ്യയന വർഷത്തിൽ 70% മാർക്ക് കിട്ടിയ സിബിഎസ്ഇ, ഐസിഎസ്ഇ, സംസ്ഥാന സിലബസ്  എന്നിവയിൽ  അഞ്ച് മുതൽ പതിനൊന്നാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കുള്ള 50 ലക്ഷം രൂപയുടെ സ്ക്കോളർഷിപ്പുകളുടെ വിതരണോദ്ഘാടനവും  സ്ക്കൂളിൽ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് സമന്വയിപ്പിച്ച റോബൊടിക്സ് ലാബ്, വിഡിയൊ എഡിറ്റിങ്ങ് ലാബ്, ഫ്ളേവർ ലാബ് എന്നിവയുടെ ഉദ്ഘാടനം  വെള്ളി രാവിലെ 11_30 ന് ഫിൻലൻറിലെ ഫിന്നിഷ് കാരിയർ ഡിപ്ളൊമാറ്റും  കോൺസൺ ജനറലുമായ എറിക് ആഫ് ഹാൽസ്ട്രാം നടത്തും. തുടർന്ന് അദ്ദേഹം ഹോളി ഗ്രേസ് അക്കാദമി സ്ക്കൂളിലെ വിദ്യാർത്ഥികളുമായി സംവാദം നടത്തും അന്താരാഷ്ട്ര സെമിനാറിൽ വിദഗ്ധർ പങ്കെടുക്കും .മാളയിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ ഹോളി ഗ്രേസ് അക്കാദമി സ്ക്കൂൾ ഭാരവാഹികൾ അറിയിച്ചു. 

+ There are no comments

Add yours