മുക്കുപണ്ട പണയ കേസിൽ പുതിയകാവ് സ്വദേശി പോലീസ് പിടിയിൽ*

Estimated read time 1 min read

*മുക്കുപണ്ട പണയ കേസിൽ പുതിയകാവ് സ്വദേശി പോലീസ് പിടിയിൽ*

മതിലകം പോലീസ് സ്റ്റേഷൻ പരിധിയിൽ പുന്നക്കുരു ബസാറിൽ ഉള്ള പാപ്പിനിവട്ടം സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ പണ്ടം പണയം വെക്കുവാൻ വ്യാജ സ്വർണമായ രണ്ട് വളകൾ കൊണ്ടുവന്ന് സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ പണയം വച്ച് 88,000/- രൂപ വാങ്ങി ബാങ്കിനെ തട്ടിപ്പ് നടത്തിയ കാര്യത്തിന് പുതിയകാവ് സ്വദേശി പുഴങ്കരയില്ലത്ത് വീട്ടിൽ സിദ്ധീഖ് (54 വയസ്സ്) നെ മതിലകം പോലിസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ഫെബ്രുവരി 12-ാം തിയ്യതിയാണ് സിദ്ദിഖ് ഓരോ പവൻ വീതമുള്ള 2 മുക്കുപണ്ട വളകൾ ബാങ്കിൽ പണയം വച്ച് 88,000/- രൂപ വാങ്ങിയത്. പണയം വച്ച വളകളെ ക്കുറിച്ച് സംശയം തോന്നിയ ഉദ്യോഗസ്ഥർ വളകൾ പരിശോധിച്ചപ്പോൾ ആണ് ഇത് മുക്കു പണ്ടം ആണെന്ന് അറിയുകയും ഇക്കാര്യം പോലിസ് സ്റ്റേഷനിൽ അറിയിക്കുകയും സിദ്ദിഖിനെ മതിലകം പോലിസ് അറസ്റ്റ് ചെയ്യുകയും ചെയ്തത്.

സമാന രീതിയിൽ മറ്റ് ബാങ്കുകളിൽ പ്രതി മുക്കുപണ്ടങ്ങൾ പണയത്തിൽ വെച്ചിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ച് വരികയാണ്. മതിലകം ഇൻസ്പെക്ടർ എസ്.എച്ച്,ഒ. എം.കെ.ഷാജിയുടെ നേതൃത്വത്തിൽ SI രമ്യ കാർത്തികേയൻ, ASI വിനയൻ എന്നിവർ ചേർന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

+ There are no comments

Add yours