ആറാട്ടുപുഴ പൂരം പത്രിക പ്രകാശനം ചെയ്തു.

Estimated read time 1 min read

ആറാട്ടുപുഴ പൂരം പത്രിക പ്രകാശനം ചെയ്തു.

ആറാട്ടുപുഴ : ആയിരത്തി നാനൂറ്റി നാല്പത്തി നാലാമത് ആറാട്ടുപുഴ പൂരത്തിന്റെ പത്രികയുടെ പ്രകാശനം ബുധനാഴ്ച രാവിലെ 8ന് ക്ഷേത്ര നടപ്പുരയിൽ വെച്ച് നടന്നു.

മേളപ്രമാണികൻ പെരുവനം കുട്ടൻ മാരാർ ഭദ്രദീപം തെളിയിച്ചതോടെ ചടങ്ങുകൾ ആരംഭിച്ചു. പുതുക്കാട് എം.എൽ.എ, കെ.കെ.രാമചന്ദ്രൻ കൊച്ചിൻ ദേവസ്വം ബോർഡ് അംഗം അഡ്വ. കെ.പി. അജയന് ആറാട്ടുപുഴ പൂരം പത്രിക നൽകി പ്രകാശനം ചെയ്തു. നാട്ടിക എം.എൽ.എ., സി. സി. മുകുന്ദൻ
വല്ലച്ചിറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രമ പ്രകാശൻ, കൊച്ചിൻ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷണർ സുനിൽ കർത്ത, തിരുവഞ്ചിക്കുളം ഗ്രൂപ്പ് അസി. കമ്മീഷണർ എം. ആർ. മിനി, പെരുവനം–ആറാട്ടുപുഴ പൂരം സെൻട്രൽ കമ്മിറ്റി സെക്രട്ടറി പി. എൻ. ഗണേശൻ, മുൻ പ്രസിഡൻ്റ് കെ . രാജീവ് മേനോൻ, ദേവസംഗമ സമിതി സെക്രട്ടറി കെ. മാധവൻ, ആറാട്ടുപുഴ ക്ഷേത്രം ഊരാളൻ മാടമ്പ് ഹരിദാസൻ നമ്പൂതിരി, വല്ലച്ചിറ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് അംഗം വിശ്വൻ ചക്കോത്ത്, ഒമ്പതാം വാർഡ് അംഗം രശ്മി സുരേന്ദ്രൻ, മേള പ്രാമാണികർ പെരുവനം സതീശൻ മാരാർ, പഴുവിൽ രഘുമാരാർ, ആറാട്ടുപുഴ ദേവസ്വം ഓഫീസർ യു. അനിൽകുമാർ, ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻ്റ് മനോജ് മംഗലത്ത്, വൈസ് പ്രസിഡന്റ് കെ. മുരളീധരൻ, സെക്രട്ടറി പി. മനോജ്, ജോ. സെക്രട്ടറി സജീവ് കിയ്യത്ത്, ഓഡിറ്റർ ദിലീപ് കുമാർ, ക്ഷേത്ര ഉപദേശക സമിതി അംഗങ്ങൾ, സബ് കമ്മിറ്റി അംഗങ്ങൾ,
പങ്കാളി ക്ഷേത്ര പ്രതിനിധികൾ,
വിവിധ ക്ഷേത്ര ക്ഷേമ സമിതി ഭാരവാഹികൾ, ഭക്തർ, ദേശക്കാർ, മേള കലാകാരന്മാർ, കലാ-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ എന്നിവർ പങ്കെടുത്തു.

പൂരത്തിന് മുന്നോടിയായുള്ള കളഭാഭിഷേകം മുതൽ കൊടിക്കുത്തുവരെയുള്ള ആറാട്ടുപുഴ ശാസ്താവിന്റ പൂരച്ചടങ്ങുകളുടെയും പങ്കാളി ക്ഷേത്രങ്ങളുടെയും വിവിധ പൂരങ്ങളുടെയും വർണ്ണചിത്രങ്ങളും ക്ഷേത്രത്തിന്റെ പ്രാധാന്യവും അടങ്ങുന്നതാണ് പൂരം പത്രിക. നാല്പത് പേജുകളുള്ള ബഹുവർണ്ണ പത്രികയിൽ നാല്പത്തി രണ്ട് ചിത്രങ്ങളും ഉൾപ്പെടുന്നു.

ആറാട്ടുപുഴ പൂരം കൊടിയേറ്റം മാർച്ച് 24 നും
തിരുവാതിര വിളക്ക് മാർച്ച് 26 വെളുപ്പിനും പെരുവനം പൂരം മാർച്ച് 27നും ആറാട്ടുപുഴ തറക്കൽ പൂരം മാർച്ച് 29 നും ആറാട്ടുപുഴ പൂരം മാർച്ച് 30നും ഗ്രാമബലി മാർച്ച് 31 നും ആണ്.

ആറാട്ടുപുഴ പൂരം പത്രിക തപാലിൽ ലഭിക്കുന്നതിനും പൂരത്തിൻ്റെ കൂടുതൽ വിവരങ്ങൾ അറിയുന്നതിനും ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതിയുമായി നേരിട്ടോ 9526562580
എന്നഫോൺ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

+ There are no comments

Add yours